ലഹരിവിരുദ്ധ സായാഹ്ന സദസ് നടത്തി
1576531
Thursday, July 17, 2025 6:11 AM IST
മുള്ളൻകൊല്ലി: സെന്റ് തോമസ് എയുപി സ്കൂളിൽ ലഹരിവിരുദ്ധ വാരം ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾ ലഹരിവിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ സന്ദേശ പ്രചാരണ യാത്ര, ഫ്ളാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പ്, സായാഹ്ന സദസ് എന്നിവ നടത്തി.
പഞ്ചായത്തംഗം മഞ്ജു ഷാജി ഉദ്ഘാടനം ചെയ്ത, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയ ദ്വിദിന സന്ദേശ പ്രചാരണ യാത്രയുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു സായാഹ്ന സദസ്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നോബി പള്ളിത്തറ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പി.കെ. ജോസ് ലഹരിവിരുദ്ധ സന്ദേശം നൽകി.
ഹെഡ്മിസ്ട്രസ് മിനി ജോണ്, അധ്യാപകരായ ജോയ്സി ജോർജ്, എം.എം. ആന്റണി, കെ.എം. നൗഫൽ, ധന്യ സഖറിയാസ്, സിസ്റ്റർ മെറിൻ, അലീന വർഗീസ്, കെ.ജെ. എൽദോസ്, സജി വർഗീസ് എന്നിവർ നേതൃത്വം നൽകി.