ഫുട്ബോൾ താരത്തിന് നിർമിച്ച വീട് കൈമാറി
1576297
Wednesday, July 16, 2025 8:24 AM IST
കൽപ്പറ്റ: 2022ൽ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം റാഷിദിന് ടി. സിദ്ദിഖ് എംഎൽഎയുടെ കെയർ പദ്ധതിയിൽ മുണ്ടേരിയിൽ നിർമിച്ച ഉമ്മൻചാണ്ടി ഭവനം കൈമാറി. വിവിധ സംഘടനകളുടെയും ഉദാരമനസ്കരുടെയും ഖത്തർ ഇൻകാസിന്റെയും സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയും ആധാര കൈമാറ്റം എ.പി. അനിൽകുമാർ എംഎൽഎയും നിർവഹിച്ചു.
ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, പി.പി. ആലി, ടി. ഹംസ, റസാഖ് കൽപ്പറ്റ, പി.ടി. ഗോപാലകുറുപ്പ്, ടി.ജെ. ഐസക്, എം.എ. ജോസഫ്, ചന്ദ്രിക കൃഷ്ണൻ, ഹാരിസ് കണ്ടിയൻ, കെ.ഇ. വിനയൻ, കെ.കെ. ഉസ്മാൻ, സിദ്ദിഖ് കുറായിൽ തുടങ്ങിയവർ പങ്കെടുത്തു.