വയലുകളിൽ മീൻപിടുത്തം സജീവം
1576806
Friday, July 18, 2025 5:51 AM IST
സുൽത്താൻ ബത്തേരി: മഴ ശക്തമായതോടെ വയലുകളിലും തോടുകളിലും വെള്ളംനിറഞ്ഞത് മീൻപിടിത്തക്കാർക്ക് അനുഗ്രഹമായി.
വയലുകളിലേക്ക് കയറിയ മീനുകളെ പിടിക്കാനെത്തുവരാൽ സജീവമായിരിക്കുകയാണ് വയലുകളും പുഴയോരങ്ങളും. കുത്തുവലയും തണ്ടാടിയുമൊക്കെയായാണ് ഇവർ മീൻ പിടിക്കാനെത്തുന്നത്.
മഴ ശക്തമായതിനെ തുടർന്ന് സ്കൂളുകൾക്ക് അവധിയായതിനാൽ കുട്ടികളും സ്ത്രീകളും മീൻപിടിക്കാൻ സജീവമാണ്. സമീപത്തെ ഉന്നതികളിൽ നിന്നെത്തിയവരാണ് രാവിലെ മുതൽ മിൻപിടിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
പരൽ, തിലോപ്പിയ, വരാൽ, ചക്കമുള്ളൻ തുടങ്ങിയ മീനുകളാണ് വെള്ളംകയറുന്ന വയലുകളിൽ നിന്ന് ഇവർക്ക് ലഭിക്കാറ്.