ഉമ്മൻചാണ്ടി അനുസ്മരണം നടത്തി
1576808
Friday, July 18, 2025 5:51 AM IST
കൽപ്പറ്റ: രാഷ്ട്രീയ പ്രവർത്തകരുടെ മാന്യത സമൂഹത്തിൽ നിലനിർത്തിയ മഹാ വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ടി. സിദ്ദിഖ് എംഎൽഎ. ഐഎൻടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കല്ലെറിഞ്ഞവരോട് ക്ഷമിക്കുവാനും രാഷ്ട്രീയത്തിൽ പകയല്ല സ്നേഹവും ആർദ്രതയും ആണ് വേണ്ടതെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന നേതാവായിരുന്നു ഉമ്മൻചാണ്ടി. കേരളത്തിൽ ഏറ്റവും കൂടുതൽ അടിസ്ഥാന വികസനം നടന്ന വർഷം ഉമ്മൻചാണ്ടി ഭരിക്കുന്ന സമയത്താണ്. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, സ്മാർട്ട് സിറ്റി, തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത നേതാവാണ് ഉമ്മൻചാണ്ടി.
ജനസന്പർക്ക പരിപാടി ഒരു ഭരണാധികാരി കെട്ടിടത്തിൽ മാത്രം നിൽക്കൽ അല്ല ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി അവരുടെ വേദനകൾ അറിയൽ കൂടിയാണ് ഒരു ഭരണാധികാരിയുടെ ഉത്തരവാദിത്വം എന്ന് കേരളത്തിലെ പൊതുസമയത്തിന് കാണിച്ചുകൊടുത്ത നേതാവായിരുന്നു ഉമ്മൻചാണ്ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, ടി. ഉഷാകുമാരി, മായ പ്രദീപ്, താരീഖ് കടവൻ, ഒ. ഭാസ്കരൻ, എൻ.കെ. ജ്യോതിഷ് കുമാർ, മോഹൻദാസ് കോട്ടക്കൊല്ലി, കെ.ടി. നിസാം, വർഗീസ് നെൻമേനി, കെ.കെ. രാജേന്ദ്രൻ, സി.എ. ഗോപി, കെ.വി. ഷിനോജ്, കെ. അജിത,
ശ്രീനിവാസൻ തൊവരിമല, നജീബ് പിണങ്ങോട്, പി.എൻ. ശിവൻ, ജിനി തോമസ്, ജയമുരളി, സി.എ. അരുണ്‍ദേവ്, ഹർഷൽ കോന്നാടൻ, എസ്. മണി, കെ.യു. മാനു, ആർ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.