ബത്തേരിയിൽ നവീകരിച്ച ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു
1576537
Thursday, July 17, 2025 6:11 AM IST
സുൽത്താൻ ബത്തേരി: നഗരസഭയിലെ നവീകരിച്ച മിനി ബൈപാസ്-സ്റ്റേഡിയം ലിങ്ക് റോഡ് ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ലിഷ, ടോം ജോസ്, വാർഡ് വികസന സമിതി കണ്‍വീനർ പി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. റഷീദ് സ്വാഗതം പറഞ്ഞു.