കാരുണ്യസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു
1576541
Thursday, July 17, 2025 6:15 AM IST
സുൽത്താൻ ബത്തേരി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബത്തേരി ഭദ്രാസനത്തിനു കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് പുന്നപ്പാലം എംജിഎം പബ്ലിക് സ്കൂൾ, ബത്തേരി നിർമലമാതാ പബ്ലിക് സ്കൂൾ, ഗോവിന്ദമൂല ഉന്നതി എന്നിവിടങ്ങളിൽനിന്നു തെരഞ്ഞെടുത്ത 85 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ഭദ്രാസന മെത്രാപ്പോലീത്തയും ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ഡോ.ഗീവർഗീസ് മാർ ബർന്നബാസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ.ബേബി ജോണ്, മത്തായി നെടിയാനക്കുഴി, ഉന്നതി മൂപ്പൻ ജി. പാലൻ എന്നിവർ പ്രസംഗിച്ചു. വൈദികർ, ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.