ലഹരി ഭൂതത്തെ കത്തിച്ച് ലഹരിക്കെതിരെ പോരാടി നടവയൽ സെന്റ് തോമസ് എൽപി സ്കൂൾ
1576292
Wednesday, July 16, 2025 8:24 AM IST
നടവയൽ: ലഹരി നിർമാർജന സന്ദേശം വിദ്യാർഥികളിലേക്ക് ആഴത്തിൽ ഉറപ്പിക്കാൻ ദൃശ്യ അവസരം ഒരുക്കി നടവയൽ സെന്റ് തോമസ് എൽപി സ്കൂൾ. സ്കൂളിൽ നിർമിച്ച ലഹരി ഭൂതത്തെ അഗ്നിക്കിരയാക്കിയാണ് തങ്ങൾ ലഹരി ഉപേക്ഷിക്കുന്നു എന്ന വാക്യങ്ങൾ കുട്ടികൾ ആവർത്തിച്ചത്.
കുട്ടികൾക്ക് ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മാസ്റ്റർ ബെന്നി സന്ദേശം നൽകി. അധ്യാപകരായ സിസ്റ്റർ മഞ്ജു ജോണ്, മാത്യു, സിന്റ, നീതു, ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് വിജേഷ് കോയിക്കാട്ടിൽ, മദർ പിടിഎ പ്രസിഡന്റ് സോണിയ പതിക്കൽ, രക്ഷാകർത്തൃ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.