കുന്താണി സ്കൂളിൽ മഴയുത്സവം നടത്തി
1576804
Friday, July 18, 2025 5:51 AM IST
സുൽത്താൻ ബത്തേരി: കുന്താണി ഗവ.എൽപി സ്കൂളിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മഴയുത്സവം നടത്തി. നഴ്സറി മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ ആടിയും പാടിയും മഴയുത്സവം കേമമാക്കി.
കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് തയാറാക്കിയ മഴപ്പുസ്തകം സ്കൂൾ ലീഡർ ഡാൻ തോമസിന് കൈമാറി പ്രധാനാധ്യാപകൻ എം.ടി. ബിജു പ്രകാശനം ചെയ്തു. വി.എ. അനിഷ മോൾ, ബിന്ദു കെ. ജോസ് എന്നിവർ നേതൃത്വം നൽകി.