ഉന്നതിയിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി
1576534
Thursday, July 17, 2025 6:11 AM IST
തരിയോട്: ’നവജീവ് 2025’ എന്ന പേരിൽ നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സെന്റ് മേരീസ് യുപി സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചെക്കണ്ണിക്കുന്ന് ഉന്നതിയിൽ ബോധവത്കരണം നടത്തി.
’ലഹരിപദാർഥങ്ങളെ പൂർണമായി ഉപേക്ഷിക്കാം, ആരോഗ്യത്തോടെ ജീവിക്കാം’ എന്ന സന്ദേശം ഉൾകൊള്ളുന്ന ലീഫ്ലെറ്റ് വിതരണം ചെയ്തു.