കാട വളർത്തൽ പരിശീലനം നൽകി
1515547
Wednesday, February 19, 2025 4:58 AM IST
കൽപ്പറ്റ: ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി കുടുംബശ്രീ മിഷനും സിഡിഎസ് ന്റെയും ആഭിമുഖ്യത്തിൽ യൂത്ത് ക്ലബ് അംഗങ്ങൾക്കുള്ള കാട വളർത്തൽ പരിശീലനം സംഘടിപ്പിച്ചു.
തിരുനെല്ലി സിഡിഎസ് ഓഫീസിൽ നടന്ന പരിശീലന പരിപാടി സിഡിഎസ് ചെയർപേഴ്സണ് സൗമിനി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി സ്പെഷൽ പ്രോജക്ട് കോർഡിനേറ്റർ സായി കൃഷ്ണ അധ്യക്ഷത വഹിച്ചു.
വിവിധ യൂത്ത് ക്ലബ്ബുകളിലെ പത്തോളം യുവാക്കൾ പരിശീലനത്തിൽ പങ്കെടുത്തു. യുവാക്കൾക്ക് പുതിയ സംരംഭസാധ്യതകൾ പരിചയപ്പെടുത്തുകയും കാട വളർത്തലിലൂടെ കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ആദായം ലഭ്യമാകുകയുമാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
കാടക്കോഴി സംരംഭകൻ ബിനു പരിശീലനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ അനിമേറ്റർമാരായ ലതിക, സംഗീത എന്നിവർ പ്രസംഗിച്ചു. പരിശീലന പരിപാടിക്ക് ശേഷം പരിശീലകൻ ബിനുവിന്റെ കാട ഫാമിലേക്ക് സന്ദർശനവും നടത്തി.