വിശ്വാസ സംരക്ഷണ യാത്ര ഇന്ന് വയനാട്ടിൽ
1599897
Wednesday, October 15, 2025 5:43 AM IST
കൽപ്പറ്റ: ശബരിമലയിലെ സ്വർണ കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരേ കെപിസിസിയുടെ നേതൃത്വത്തിൽ മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്ന് വയനാട്ടിൽ എത്തും.
രാവിലെ 10.30ന് കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്ത് സ്വീകരണ സമ്മേളനം ആരംഭിക്കും. ടി. സിദ്ദിഖ് എംഎൽഎ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പങ്കെടുക്കും.
യാത്രയുടെ വിജയത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്തുന്നതായും വിശ്വാസ സംരക്ഷണ യാത്രയിൽ പങ്കെടുക്കുന്ന പ്രവർത്തകർ രാവിലെ 10ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിച്ചേരണമെന്നും ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് അറിയിച്ചു.