ജില്ലാ സ്കൂൾ കായികമേള: കിരീടം നിലനിർത്തി കാട്ടിക്കുളം
1600153
Thursday, October 16, 2025 5:37 AM IST
കൽപ്പറ്റ: മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന 15-ാമത് ജില്ലാ സ്കൂൾ കായികമേളയിൽ വിദ്യാലയതലത്തിൽ 112 പോയിന്റുമായി കാട്ടിക്കുളം ജിവിഎച്ച്എസ്എസ് കിരീടം നിലനിർത്തി. 14 സ്വർണവും 11 വെള്ളിയും ഒന്പത് വെങ്കലവും കാട്ടിക്കുളത്തിന്റെ താരങ്ങൾ നേടി.
മീനങ്ങാടി ജിഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. 14 സ്വർണവും ആറ് വെള്ളിയും 10 വെങ്കലവുമായി 98 പോയിന്റാണ് മീനങ്ങാടി കരസ്ഥമാക്കിയത്. 96 ഇനങ്ങളിൽ 540 പേർ മത്സരിച്ച മേളയിൽ 70 പോയിന്റോടെ ആനപ്പാറ ജിവിഎച്ച്എസ്എസാണ് മൂന്നാം സ്ഥാനത്ത്. ഏഴ് സ്വർണവും 10 വെള്ളിയും അഞ്ച് വെങ്കലവും ആനപ്പാറ സ്വന്തമാക്കി.
43 പോയിന്റുമായി നടവയൽ സെന്റ് തോമസാണ് നാലാം സ്ഥാനത്ത്. കാക്കവയൽ ജിഎച്ച്എസ്എസ്(39 പോയിന്റ്), കൽപ്പറ്റ ജിഎംആർഎസ്(39), മാനന്തവാടി ജിവിഎച്ച്എസ്എസ്(35), വാരന്പറ്റ ജിഎച്ച്എസ് (27), തൃശിലേരി ജിഎച്ച്എസ്എസ്(22), തരിയോട് ജിഎച്ച്എസ്എസ്(15)എന്നിവയ്ക്കാണ് അഞ്ച് മുതൽ 10 വരെ സ്ഥാനം.
ഉപജില്ലാതലത്തിൽ 96 ഇനങ്ങളിൽ 356 പോയിന്റ് നേടി ബത്തേരി ജേതാക്കളായി. 37 സ്വർണവും 32 വെള്ളിയും 33 വെങ്കലവും ഉപജില്ല സ്വന്തമാക്കി. 309 പോയിന്റ് നേടിയ മാനന്തവാടി ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.
33 സ്വർണവും 28 വെള്ളിയും 32 വെങ്കവും ഉപജില്ല കരസ്ഥമാക്കി. 14 സ്വർണവും 27 വെള്ളിയും 21 വെങ്കലവും നേടിയ വൈത്തിരി ഉപജില്ലയ്ക്ക് 188 പോയിന്റ് ലഭിച്ചു.
മീനങ്ങാടി ജിഎച്ച്എസ്എസ് (98 പോയിന്റ്), ആനപ്പാറ ജിഎച്ച്എസ്എസ്(70), കാക്കവയൽ ജിഎച്ച്എസ്എസ്(39), മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്എസ്എസ്(11),കല്ലുവയൽ ജയശ്രി എച്ച്എസ്എസ്(10) തുടങ്ങിയ സ്കൂളുകളാണ് ബത്തേരി ഉപജില്ലയെ കിരീടനേട്ടത്തിലേക്ക് നയിച്ചത്.