സികെആർഎം ബിഎഡ് കോളജിൽ ബിരുദദാനചടങ്ങ്
1599694
Tuesday, October 14, 2025 8:03 AM IST
പുൽപ്പള്ളി: സി.കെ. രാഘവൻ മെമ്മോറിയൽ ബിഎഡ് കോളജിൽ 2023-2025 അധ്യയനവർഷം ബിഎഡ് കോഴ്സ് പൂർത്തീകരിച്ച അധ്യാപക വിദ്യാർഥികളെ ബിരുദദാന ചടങ്ങ് നടത്തി.
മടപ്പള്ളി ഗവ. കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ.പ്രഫ. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ കെ.ആർ. ജയറാം അധ്യക്ഷത വഹിച്ചു. സികെആർഎം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ.ആർ. ജയരാജ് ബിഎഡ് കോളജ് പ്രിൻസിപ്പൽ അനിൽകുമാർ വൈസ് പ്രിൻസിപ്പൽ പി.ആർ. ഷീനമോൾ പിടിഎ വൈസ് പ്രസിഡന്റ് ജെ. അനിൽകുമാർ അധ്യാപകരായ പി.ബി. നീതു. അമന്റ സെബാസ്റ്റ്യൻ. അനീഷബീഗം എന്നിവർ പ്രസംഗിച്ചു. വിവിധ യോഗ്യതാപരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ മെമന്റോ നൽകി അഭിനന്ദിച്ചു.