നടവയൽ സിഎം കോളജിൽ കെഐഐഐ സെൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി
1600155
Thursday, October 16, 2025 5:37 AM IST
നടവയൽ: കെൽട്രോണ്‍ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷൻ ഇന്ററാക്ഷൻ സെല്ലിന്റെ യൂണിറ്റ് സിഎം കോളജിൽ പ്രവർത്തനം തുടങ്ങി. വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി. സരിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷാഫി പുൽപ്പാറ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, കെൽട്രോണ്‍ എൻഎസ്ഡിസി ഒബ്സർവർ രാമകൃഷ്ണൻ, കെൽട്രോണ്‍ മലബാർ റീജിയണ്‍ കോഴ്സ് കോഓർഡിനേറ്റർ എം.വി. സ്മിത, റീജിയണൽ സബ് കോഓർഡിനേറ്റർ ദിനേഷ്, സിഎം കോളജ് ഡയറക്ടർ ടി.കെ. സൈനുദ്ദീൻ,
വൈസ് പ്രിൻസിപ്പൽ ജാബിർ അലി, അഡ്മിനിസ്ട്രേറ്റർ ടി.കെ. ഉവൈസ്, പിടിഎ വൈസ് പ്രസിഡന്റ് പ്രമോദ്, പി. റിജില നാഥ്, കോളജ് യൂണിയൻ ചെയർമാൻ എം. അൻസിഫ് എന്നിവർ പ്രസംഗിച്ചു.