ഉൗട്ടിയിൽ സമരം നടത്തി
1515057
Monday, February 17, 2025 5:29 AM IST
ഉൗട്ടി: സിഐടിയു, എഐടിയുസി എന്നിവയുടെ ആഭിമുഖ്യത്തിൽ ഉൗട്ടിയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ജീവനക്കാർ സമരം നടത്തി. തമിഴ്നാട്ടിലെ 30,000 ഒഴിവുകൾ നികത്തുക, ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. തങ്കദുരൈ, സ്വാമിനാഥൻ, നസീർ, സെബാസ്റ്റ്യൻ, സുന്ദരം, ഗണേഷൻ, സയ്യിദ് ഇബ്രാഹീം എന്നിവർ നേതൃത്വം നൽകി.