മാനന്തവാടി നഗരസഭ വികസന സെമിനാർ
1512014
Friday, February 7, 2025 5:36 AM IST
മാനന്തവാടി: നഗരസഭ 2025-26 വർഷത്തെ വികസന സെമിനാർ വ്യാപാര ഭവനിൽ നടത്തി. പങ്കെടുത്തവർ ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതികൾ ചർച്ച ചെയ്തു. ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ വിപിൻ വേണുഗോപാൽ, പാത്തുമ്മ, പി.വി.എസ്. മൂസ, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, കൗണ്‍സിലർമാരായ പി.വി. ജോർജ്, വി.ആർ. പ്രവീജ്, സിനി ബാബു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത്,
കുറുക്കൻമൂല മെഡിക്കൽ ഓഫീസർ ഡോ.സജ്ന, വെറ്ററിനറി സർജൻ ഡോ.രവികുമാർ, മുനിസിപ്പൽ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, സൂപ്രണ്ട് രമ്യ, പ്ലാൻ ക്ലാർക്ക് പ്രസീത എന്നിവർ പ്രസംഗിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലേഖ രാജീവൻ സ്വാഗതം പറഞ്ഞു.