പ്ലാസ്റ്റിക് പിടികൂടി
1511993
Friday, February 7, 2025 5:23 AM IST
ഗൂഡല്ലൂർ: കേരള-തമിഴ്നാട് അതിർത്തിയായ നാടുകാണി ചെക്പോസ്റ്റിൽ പോലീസ്, സ്പെഷൽ സ്ക്വാഡ് സംഘം എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ പ്ലാസ്റ്റിക് പിടികൂടി. കേരളത്തിൽ നിന്ന് ഉൗട്ടിയിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിൽ നിന്നാണ് പ്ലാസ്റ്റിക് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ഇവരിൽ നിന്ന് പിഴ ഈടാക്കി.
19 ഇനം പ്ലാസ്റ്റിക്കുകളാണ് ജില്ലാ ഭരണകൂടം നിരോധിച്ചത്. പ്ലാസ്റ്റിക് വിഷയത്തിൽ കർശന നടപടി സ്വീകരിക്കാൻ ചെന്നൈ ഹൈക്കോടതി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്.
നീലഗിരിയിലെത്തുന്ന വിനോദ സഞ്ചാരികൾ ഇപ്പോഴും പ്ലാസ്റ്റിക് ബോട്ടിലുകളും പ്ലേറ്റുകളും ഗ്ലാസുകളും കൊണ്ടുവരുന്നുണ്ട്. നിരോധിത വസ്തുക്കളുമായി വരുന്നവരിൽ നിന്ന് പിഴ ഈടാക്കാനും പ്ലാസ്റ്റിക് പരിശോധന കർശനമാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.