രാജ്യത്തിനുവേണ്ടത് സ്നേഹത്തിന്റെ രാഷ്ട്രീയം: രാഹുൽഗാന്ധി
1466313
Monday, November 4, 2024 1:13 AM IST
മാനന്തവാടി: രാജ്യത്തിനുവേണ്ടത് സ്നേഹത്തിന്റെ രാഷ്ട്രീയമാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. മാനന്തവാടിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിതാവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട സ്ത്രീയെ ആലിഗനം ചെയ്തയാളാണ് പ്രിയങ്ക. നളിനിയെ കണ്ട ശേഷം അവരെക്കുറിച്ചോർത്താണ് വിഷമമെന്നാണ് സഹോദരി പറഞ്ഞത്. അതാണ് പ്രിയങ്കയ്ക്ക് ലഭിച്ച പരിശീലനം. അത്തരത്തിലുള്ള സ്നേഹത്തിന്റെ രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്.
രാജ്യത്ത് ഇന്നു നടക്കുന്ന ഏറ്റവും വലിയ പോരാട്ടം ഭരണഘടനയ്ക്കുവേണ്ടിയുള്ളതാണ്. രാജ്യത്തിന്റെ മഹത്വം ഉദ്ഭവിക്കുന്നത് ഭരണഘടനയിൽനിന്നാണ്. ഭരണഘടന എഴുതപ്പെട്ടത് ദേഷ്യവും വിദ്വേഷവും ധാർഷ്ട്യവും കൊണ്ടല്ല. വിനയത്തോടും സ്നേഹത്തോടും ഇഷ്ടത്തോടുംകൂടിയാണ് ഭരണഘടന നിർമിച്ചത്. ഇന്ന് രാജ്യത്ത് സ്നേഹം വെറുപ്പുമായും ആത്മവിശ്വാസം അരക്ഷിതാവസ്ഥയുമായും വിനയം ധാർഷ്ട്യവുമായും പോരാട്ടം നടത്തുകയാണെന്നും രാഹുൽ പറഞ്ഞു.