സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം: സംസ്ഥാനതല സമാപനം, സംഘാടക സമിതി രൂപീകരിച്ചു
1460754
Saturday, October 12, 2024 5:00 AM IST
കൽപ്പറ്റ: പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 17ന് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാനതല സമാപന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന മന്ത്രി ഒ.ആർ. കേളു മുഖ്യ രക്ഷാധികാരിയും എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ എന്നിവർ രക്ഷാധികാരികളും കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ. ഐസക്ക് ചെയർമാനും നഗരസഭാ വൈസ് ചെയർപേഴ്സണ്‍ സരോജിനി വൈസ് ചെയർമാനും ഐടിഡിപി പ്രോജക്ട് ഓഫീസർ ജനറൽ കണ്‍വീനറും പട്ടികജാതി വികസന ഓഫീസർ, ഐടിഡിപി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ കോ കണ്‍വീനർമാരുമാണ്. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാനതല സമാപന പരിപാടിയുടെ നടത്തിപ്പിന് ആറ് സബ് കമ്മിറ്റികളും രൂപീകരിച്ചു.
കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസകല കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, ഐയുഎംഎൽ ജില്ലാ വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്,
ഐടിഡിപി പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, എംജിഎൻആർഇജിഎസ് ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി.സി. മജീദ്, കുടുംബശ്രീ മിഷൻ ജില്ലാ കോഓഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, നഗരസഭാ സെക്രട്ടറി എൻ.കെ. അലി അസ്കർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.