കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്: കെഎസ്യു സഖ്യത്തിന് നേട്ടം
1460476
Friday, October 11, 2024 5:25 AM IST
കൽപ്പറ്റ: കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കെ എസ്യു-എംഎസ്എഫ് സഖ്യത്തിനു നേട്ടം. കൽപ്പറ്റ എൻഎംഎസ്എം ഗവ.കോളജ്,
പുൽപ്പള്ളി പഴശിരാജാ കോളജ്, മീനങ്ങാടി ഐഎച്ച്ആർഡി കോളജ്, മീനങ്ങാടി ഇഎംബിസി കോളജ്, പുൽപ്പള്ളി ജയശ്രീ കോളജ്, മുട്ടിൽ ഡബ്ല്യുഎംഒ കോളജ് ഉൾപ്പെടെ പ്രധാന കാന്പസുകളിൽ കെഎസ്്യു സഖ്യം വിജയിച്ചു.
പുൽപ്പള്ളി പഴശിരാജാ, ജയശ്രീ ആർട്സ് ആൻഡ് സയൻസ്, മീനങ്ങാടി ഐഎച്ച്ആർഡി കോളജുകളിൽ മുഴുവൻ ജനറൽ സീറ്റുകളും കെഎസ്യു സഖ്യം നേടി. കൽപ്പറ്റ, മീനങ്ങാടി, പുൽപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.