"ഒപ്പം’ പദ്ധതി: ബാലവേദി രൂപീകരണവും നാടൻപാട്ട് പരിശീലനക്കളരിയും നടത്തി
1460323
Thursday, October 10, 2024 9:12 AM IST
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി "ഒപ്പം’ ആദിവാസി ഉപജീവന സഹായപദ്ധതിയുടെ ഭാഗമായി ചെന്പട്ടി വായനശാലയുടെ കീഴിൽ ബാലവേദി രൂപീകരിച്ചു. ഭാരവാഹികളായി അർച്ചന ചന്ദ്രൻ(പ്രസിഡന്റ്), കൃഷ്ണപ്രിയ(സെക്രട്ടറി), അപർണ ചന്ദ്രൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഇതോടനുബന്ധിച്ച് കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് എ.സി. മാത്യൂസിന്റെ നേതൃത്വത്തിൽ ചെന്പട്ടി ഉന്നതിയിൽ നാടൻപാട്ട് പരിശീലനക്കളരി നടത്തി. സർവകലാശാല റിസർച്ച് അസിസ്റ്റന്റ് ജിപ്സ ജഗദീഷ് പങ്കെടുത്തു.