ഓർമപ്പെരുന്നാൾ രണ്ടിന് തുടങ്ങും
1457815
Monday, September 30, 2024 6:03 AM IST
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ രണ്ട്, മൂന്ന് തീയതികളിൽ നടത്തും.
രണ്ടിനു വൈകുന്നേരം അഞ്ചിന് വികാരി ഫാ. അജു ചാക്കോ അരത്തമ്മമുട്ടിൽ കൊടി ഉയർത്തും. തുടന്ന് സന്ധ്യാപ്രാർഥന, പ്രസംഗം, ആശീർവാദം, നേർച്ച. മൂന്നിനു രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന.
എട്ടിന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, ആശീർവാദം, ലേലം, നേർച്ചഭക്ഷണം. ഉച്ചയ്ക്ക് 12ന്കൊടിയിറക്കൽ.