പുൽപ്പള്ളി: പഴശിരാജാ കോളജ് 1988-90 പ്രീ ഡിഗ്രി ബാച്ചിന്റെ സംഗമം "സ്മൃതി മധുരം-2024’ എന്ന പേരിൽ നടത്തി. കോളജ് റിട്ട.അധ്യാപകൻ എം.ടി. കുട്ടിയച്ചൻ ഉദ്ഘാടനം ചെയ്തു. എൻ.പി. തങ്കച്ചൻ, മുരളിധരൻ , ഒ.വി. സണ്ണി, കവിത എന്നിവർ പ്രസംഗിച്ചു. മുള്ളൻകൊല്ലി വനമൂലികയിൽ നടന്ന സംഗമത്തിൽ പൂർവവിദ്യാർഥികൾ ഓർമകൾ പങ്കുവച്ചു.