പോഷകാഹാര പ്രദർശനം നടത്തി
1453861
Tuesday, September 17, 2024 6:46 AM IST
കാവുംമന്ദം: കുട്ടികളുടെ വളർച്ചയിൽ പോഷകാഹാരങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് ജനങ്ങളിൽ അവബോധംസൃഷ്ടിക്കുന്നതിനു തരിയോട് പഞ്ചായത്തിന്റെയും വനിതാ-ശിശുക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പോഷകാഹാര പ്രദർശനം സംഘടിപ്പിച്ചു.
തരിയോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രാധ പുലിക്കോട് പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് അംഗങ്ങളായ കെ.വി. ഉണ്ണിക്കൃഷ്ണൻ, സൂന നവീൻ, ബീന റോബിൻസണ്, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, ഐസിഡിഎസ് സൂപ്പർവൈസർ എൻ.ജി. ജിഷ, ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിലെ ന്യൂട്രീഷനിസ്റ്റ് ശ്രീലത, അങ്കണവാടി വർക്കർ ജിൻസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിഭവങ്ങൾ തയാറാക്കൽ മത്സരം, പോഷകാഹാരവും ഭക്ഷണക്രമവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം എന്നിവ നടത്തി.