റാട്ടക്കൊല്ലിമലയിലെ ക്വാറി-ക്രഷർ പ്രവർത്തനം തടയണമെന്ന്
1453286
Saturday, September 14, 2024 5:33 AM IST
കൽപ്പറ്റ: റാട്ടക്കൊല്ലിമലയിലെ ക്വാറി-ക്രഷർ പ്രവർത്തനം തടയണമെന്ന് പ്രദേശവാസികളുടെ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. റാട്ടക്കൊല്ലി തോടിനോടു ചേർന്ന് സ്വകാര്യ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ക്വാറിയും ക്രഷറും സമീപവാസികൾക്കു ഭീഷണിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
വാർഡ് കൗണ്‍സിലർ എ.ആർ. രാജൻ അധ്യക്ഷത വഹിച്ചു. ഡി. രാജൻ, എസ്. മണി, ഒ. റഫീഖ്, കെ.കെ. നൗഷാദ്, കെ.കെ. മുത്തലിബ്, എ. അഷ്റഫ്, കെ.പി. അബ്ദുൾനാസർ എന്നിവർ പ്രസംഗിച്ചു.