ജനവാസ മേഖലകളിൽ ക്വാറി ലൈസൻസ് അനുവദിക്കരുത്: സിപിഐ
1453279
Saturday, September 14, 2024 5:27 AM IST
മുള്ളൻകൊല്ലി: ജനവാസ മേഖലകളിൽ ക്വാറി ലൈസൻസ് അനുവദിക്കരുതെന്ന് സിപിഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്തിൽ ജനജീവിതത്തിനു പ്രയാസം സൃഷ്ടിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ക്വാറികൾ പൂട്ടുക, പുതിയ ക്വാറികൾക്ക് അനുമതി നിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ടി.ജെ. ചാക്കോച്ചൻ, മണ്ഡലം സെക്രട്ടറി ടി.സി. ഗോപാലൻ, പി.വി. പീറ്റർ, കെ.കെ. സുരേന്ദ്രൻ, ജോയി മൂർപ്പനാട്ട്, വി.എൻ. ബിജു, ഇ.ഡി. സുധീഷ് എന്നിവർ പ്രസംഗിച്ചു.