കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ആരംഭിച്ചു
1453276
Saturday, September 14, 2024 5:27 AM IST
കൽപ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത നേതൃസംഗമം കൽപ്പറ്റ ഡി പോൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. പഠന ശിബിരം മാനന്തവാടി രൂപതാ വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു.
കത്തോലിക്കാ സഭയുടെ സമുദായിക ശബ്ദമായി കത്തോലിക്ക കോണ്‍ഗ്രസ് മാറണമെന്നും സഭ നേരിടുന്ന അവഗണനയും വെല്ലുവിളിയും നേരിടാൻ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. രൂപത വൈസ് പ്രസിഡന്റ് ഗ്ലാഡീസ് ചെറിയാൻ അധ്യക്ഷത വഹിച്ചു.
പാസ്റ്റർ കൗണ്‍സിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ, ജില്ലാ പഞ്ചായത്ത് അംഗം ബീന കരിമാംകുന്നേൽ, രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ, ജോസുകുട്ടി ഒഴുകുകയിൽ, രൂപതാ സെക്രട്ടറിമാരായ ജോണ്സണ് കുറ്റിക്കാട്ടിൽ, റെജിമോൻ പുന്നോലിൽ എന്നിവർ പ്രസംഗിച്ചു.
രൂപത വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, ഫൊറോന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പഠന ശിബിരത്തിൽ പങ്കെടുത്തു. പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ, ഫാ. ജോഷി പെരിയാപുറം, സെബാസ്റ്റ്യൻ പുരയ്ക്കൽ, സജി ഫിലിപ്പ്, സജി ഇരട്ടമുണ്ടക്കൽ എന്നിവർ നേതൃത്വം നൽകി.