വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പള്ളിയറക്കുന്ന് ഉന്നതി
1437051
Thursday, July 18, 2024 7:25 AM IST
മാനന്തവാടി: വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പള്ളിയറക്കുന്ന് ഉന്നതി. എടവക ഗ്രാമ പഞ്ചായത്ത് വാർഡ് ഒന്നിൽപ്പെട്ട ചൊവ്വ എന്ന സ്ഥലത്തെ പള്ളിയറക്കുന്ന് ഉന്നതിയിലെ രണ്ട് കുടുംബങ്ങളാണ് ശക്തമായ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തി ബന്ധു വീടുകളിൽ എത്തിച്ചു.
90ന് മുകളിൽ വയസുള്ള വയോധിക അടക്കമുള്ളവരെയാണ് സേനാംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, അസി.സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.ബി. ബിനു, കെ. അജിൽ, കെ.എം. വിനു, വിശാൽ അഗസ്റ്റിൻ, ടി. രഘു, ഹോം ഗാർഡ് ഷൈജറ്റ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിമിതമായ സൗകര്യങ്ങളുപയോഗിച്ച് രക്ഷടുത്തിയത്.