വയനാട് തുരങ്ക പാത ഉടൻ യാഥാർഥ്യമാക്കണം: വ്യാപാരി വ്യവസായി സമിതി
1431012
Sunday, June 23, 2024 5:58 AM IST
കൽപ്പറ്റ: വയനാട് തുരങ്കപാത എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രവർത്തക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പൂക്കോട് കബനി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്തു.
ട്രഷറർ വി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എസ്. ബിജു പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. സമിതി ഭരണഘടനാ ഭേദഗതി നിർദേശം വൈസ് പ്രസിഡന്റ് എസ്. ദിനേഷ്, വ്യാപാരി മിത്ര പദ്ധതി നിർദേശം ജോയിന്റ് സെക്രട്ടറി പി.എം. സുഗുണൻ, വ്യാപാരി സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിശ്വനാഥൻ ഓടാട്ട് എന്നിവർ അവതരിപ്പിച്ചു.
"വ്യക്തി, സംഘടന, സമൂഹം’ എന്ന വിഷയത്തിൽ പി. ഹേമപാലൻ ക്ലാസെടുത്തു. വി. പാപ്പച്ചൻ, ആർ. രാധാകൃഷ്ണൻ, സൂര്യ അബ്ദുൾ ഗഫൂർ, സീനത്ത് ഇസ്മയിൽ, കെ.എം. ലെനിൻ, ടി.വി. ബൈജു, ബിന്നി ഇമ്മട്ടി, ബിജു വർക്കി, അബ്ദുൾ വാഹിദ്, കെ. പങ്കജവല്ലി, റെജീന സലിം എന്നിവർ പ്രസംഗിച്ചു.
എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.കെ. തുളസിദാസ് സ്വാഗതവും ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാർ നന്ദിയും പറഞ്ഞു.