വന്യജീവി ശല്യം: കോണ്ഗ്രസ് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി
1429662
Sunday, June 16, 2024 6:16 AM IST
തിരുനെല്ലി: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി. പഞ്ചായത്തിലെ രൂക്ഷമായ വന്യജീവി ശല്യം പരിഹരിക്കുന്നതിനു ശാസ്ത്രീയ പദ്ധതികൾ നടപ്പാക്കുക, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുക, വന്യജീവികൾ വരുത്തുന്ന നാശത്തിനു നഷ്ടപരിഹാരം സമയബന്ധിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിശാന്ത് ഉദ്ഘാടനം ചെയ്തു. വി.എസ്. ശശികുമാർ അധ്യക്ഷത വഹിച്ചു. കെ.ജി. രാമകൃഷ്ണൻ, കെ. സതീഷ്, ജോർജ് അറകാക്കൽ, കെ.ജി. രാധാകൃഷ്ണൻ, തിമ്മപ്പൻ, ദിനേശ് കോട്ടൂയൂർ, ഷംസീർ, ശരത്ത്രാജ് എന്നിവർ പ്രസംഗിച്ചു.