ലോക്സഭാ തെരഞ്ഞെടുപ്പ്; മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി
1416193
Saturday, April 13, 2024 5:48 AM IST
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിയോഗിച്ച മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം നൽകി. മൈക്രോ ഒബ്സർവർമാരുടെ ചുമതലകൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ സംബന്ധിച്ചും പരിശീലന നൽകി. ലോക്സഭാ തെരഞ്ഞെടുപ്പ് ജനറൽ ഒബ്സർവർ നികുഞ്ച് കുമാർ ശ്രീവാസ്തവ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
സബ് കളക്ടർ മിസൽ സാഗർ ഭരത്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, എൻ.എം. മെഹറലി, ട്രെയിനിംഗ് നോഡൽ ഓഫീസർ ബി.സി. ബിജേഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന പരിശീലനത്തിൽ മാസ്റ്റർ ട്രെയ്നർമാരായ ഉമറലി പാറച്ചോടൻ, ജോയ് തോമസ് എന്നിവർ ക്ലാസുകൾ എടുത്തു.