പഞ്ചഗുസ്തി താരങ്ങൾക്ക് സ്വീകരണം നൽകി
1397038
Sunday, March 3, 2024 5:25 AM IST
പുൽപ്പള്ളി: പാലാ സെന്റ് തോമസ് കോളജിൽ നടന്ന 46-ാമത് സംസ്ഥാന പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ 21 സ്വർണവും 20 വെള്ളിയും 11 വെങ്കലവും നേടിയ വയനാട് ജില്ലാ ടീമിന് പഞ്ചഗുസ്തി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇ.വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ജില്ലാ സെക്രട്ടറി നവീൻ പോൾ, ഗ്രിഗറി വൈത്തിരി, കെ. താജുദ്ദീൻ, കെ.യു. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ടീം സ്പോണ്സർ ബീ ക്രാഫ്റ്റ് ഹണി മ്യൂസിയം എംഡി ഉസ്മാൻ മദാരി മെമെന്റോ വിതരണം ചെയ്തു.