ബിഷപ് ഡോ. ജോസഫ് മാർ തോമസിനെ കർഷകമിത്രം കൂട്ടായ്മ ആദരിച്ചു
1397036
Sunday, March 3, 2024 5:25 AM IST
സുൽത്താൻ ബത്തേരി: കാത്തലിക് ബിഷപ് കോണ്‍ഫ്രൻസ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസിനെ കർഷകമിത്രം കൂട്ടായ്മ ആദരിച്ചു.
കർഷകമിത്രം രക്ഷാധികാരിയുമാണ് ബിഷപ്. ശ്രേയസ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ബിഷപിനെ അദ്ദേഹം ഷാൾ അണിയിച്ചു. കർഷകമിത്രം ചെയർമാൻ പി.എം. ജോയ്, ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ, കർഷകമിത്രം ഡയറക്ടർമാരായ കെ.പി. യൂസഫ് ഹാജി, വി.പി. വർക്കി, ശ്രേയസ് കോ ഓർഡിനേറ്റർ കെ.വി. ഷാജി എന്നിവർ പ്രസംഗിച്ചു.
വന്യമൃഗശല്യത്തിനെതിരേ ജാതി-മത-രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കൂട്ടായ്മ രൂപീകരിച്ച് മുന്നോട്ടു പോകേണ്ടതുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ബിഷപ് പറഞ്ഞു. കർഷകമിത്രത്തിന്റെയും ശ്രേയസിന്റെയും പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.