ഒയിസ്ക-മിൽമ ടോപ് ടീൻ മത്സര വിജയികളെ ആദരിച്ചു
1375130
Saturday, December 2, 2023 1:14 AM IST
കൽപ്പറ്റ: ഒയിസ്കയും മിൽമയും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ ടോപ് ടീൻ മത്സരപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികളെ ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ ആദരിച്ചു. സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന ഉദ്ഘാടനം ചെയ്തു.
സംസ്ഥാനതലത്തിൽ രണ്ടും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഗൗതം ശ്യാം (ഡി പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ), നിമ പ്രശാന്ത് (ജവഹർ നവോദയ വിദ്യാലയം, ലക്കിടി) എന്നിവർ ഉൾപ്പടെ മികച്ച പ്രകടനം കാഴ്ചവച്ച 57 വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
ചാപ്റ്റർ പ്രസിഡന്റ് അബ്ദുറഹിമാൻ കാതിരി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഒയിസ്ക ജില്ലാ സെക്രട്ടറി തോമസ് സ്റ്റീഫൻ, ഒയിസ്ക കൽപ്പറ്റ സെക്രട്ടറി രമേശ് മാണിക്യൻ, ഡി പോൾ സ്കൂൾ പ്രിൻസിപ്പൽ പി.യു. ജോസഫ്, ഡി പോൾ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. സിബി, ലൗലി അഗസ്റ്റിൻ, എൽദോ കെ. ഫിലിപ്പ്,ഡോ.എ.ടി. സുരേഷ്, കെ. സിറാജുദ്ദീൻ, ഗൗതം ശ്യാം, സ്കൂൾ ലീഡർ ക്രിസ്ടോമി എന്നിവർ പ്രസംഗിച്ചു.