"മുടങ്ങിയ പെൻഷനും ആനുകൂല്യവും വിതരണം ചെയ്യണം’
1374494
Wednesday, November 29, 2023 8:40 AM IST
കൽപ്പറ്റ: മുടങ്ങിയ പെൻഷനും ആനുകൂല്യവും വിതരണം ചെയ്യണമെന്ന് ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ(ഐഎൻടിയുസി) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറർ പി. ജോണ് പാഴേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.ജെ. റോയി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഷാജൻ ജോസഫ്, പി.വി. എൽദോ, സി.പി. മാത്യു , എ.വി. മുഹമ്മദലി, എ.പി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.