പ്ലാസ്റ്റിക് ഫ്രീ കാന്പയിൻ നടത്തി
1339731
Sunday, October 1, 2023 8:03 AM IST
മീനങ്ങാടി: പഞ്ചായത്തിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് ഫ്രീ കാന്പയിൻ നടത്തി. മീനങ്ങാടി പഞ്ചായത്തും സ്വീഡൻ അലുമിനിയും ബത്തേരി റോട്ടറി ക്ലബ്ബും ചേർന്ന് മീനങ്ങാടി പഞ്ചായത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് നിർമാർജ്ജന വാരം ആചരിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമാപന സമ്മേളനം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അലുമിനി ചെയർമാൻ ഡിആർഇപി മോഹൻദാസ് അധ്യക്ഷത വഹിച്ചു.
സെന്റ്മേരിസ് കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ. ജോർജ് മാത്യു ക്ലാസെടുത്തു. റോട്ടറി പ്രസിഡന്റ് വി. സുരേഷ് മുഖ്യാതിഥിയായിരുന്നു. മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത്, സ്ഥിരം സമിതി അധ്യക്ഷൻ ബേബി വർഗീസ്, റോട്ടറി അസി.ഗവർണർ ഡോ.സാജൻ പണിക്കർ എന്നിവർ പ്രസംഗിച്ചു.
മികച്ച പ്രവർത്തനങ്ങൾ അവതരിപ്പിച്ച ഗവ. കമേഴ്സിൽ ഇൻസ്റ്റിറ്റ്യൂട്ടിനും എഎൻഎം യുപി സ്കൂൾ മൈലംപാടിക്കും ഒന്നാം സ്ഥാനം ലഭിച്ചു. കൊളഗപ്പാറ ഗവ.യുപി സ്കൂളിന് രണ്ടാം സ്ഥാനവും മീനങ്ങാടി ജിഎൽപി സ്കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു.