കുറുവാ ദ്വീപിൽ റെയിൻ ടൂറിസം അനുവദിക്കണമെന്ന്
1300670
Wednesday, June 7, 2023 12:06 AM IST
പുൽപ്പള്ളി: മഴക്കാലത്ത് കുറുവാ ദ്വീപ് അടച്ചിടുന്ന മൂന്നുനാലു മാസങ്ങളിൽ ഇവിടുത്തെ ജീവനക്കാർക്ക് തൊഴിലില്ലാത്ത അവസ്ഥയ്ക്ക് പരിഹാരമായി റെയിൻ ടൂറിസം അനുവദിക്കണമെന്ന് സിഐടിയു പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മഴക്കാലം ആസ്വദിക്കുന്നതിനു ധാരാളം ടൂറിസ്റ്റുകൾ വയനാട്ടിൽ എത്തുന്നുണ്ട്. എന്നാൽ മഴക്കാലത്ത് ദ്വീപ് അടച്ചിടുന്നതിനാൽ സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. റെയിൻ ടൂറിസം അനുവദിച്ചാൽ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകരുടെ പരന്പരാഗത കാർഷിക രീതികൾ നേരിട്ട് അറിയുന്നതിനും പരന്പരാഗത കാർഷിക ഉപകരണങ്ങൾ കണ്ടു മനസിലാക്കുന്നതിനും സഞ്ചാരികൾക്ക് അവസരം ലഭിക്കും. ഈ പ്രദേശത്തെ ഗ്രാമീണ ജനതയ്ക്ക് അതിലൂടെ ചെറിയ വരുമാനം കണ്ടെത്താനും സാദിക്കും.
കുറുവ വനസംരക്ഷണ സമിതി ജനറൽബോഡി ചേരുകയും റെയിൻ ടൂറിസം എന്ന പ്രോജക്ട് തയ്യാറാക്കി വനവകുപ്പിന് നൽകുകയും ചെയ്തിരുന്നു. വനസംരക്ഷണ സമിതിയുടെ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തിയ ഈ പ്രോജക്ടിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. യോഗം ബൈജു നന്പിക്കൊല്ലി ഉദ്ഘാടനം ചെയ്തു. പി.ജെ. ഷിബു അധ്യക്ഷത വഹിച്ചു. ടിജി മനോജ്, ടി.ആർ. രാജൻ എന്നിവർ പ്രസംഗിച്ചു.