എടവകയിൽ തുണിസഞ്ചി നിർമാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി
1299976
Sunday, June 4, 2023 7:38 AM IST
മാനന്തവാടി: എടവക പഞ്ചായത്തിലെ കാരക്കുനിയിൽ ഹരിതകർമസേനയുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമാണ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഹരിതവർണം എന്നു പേരിട്ട യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് നിർവഹിച്ചു വിഇഒ വി.എം. ഷൈജിത്ത് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കെ. ഷറഫുന്നീസ, ബ്രാൻ അഹമ്മദുകുട്ടി, ഷിൽസണ് കോക്കണ്ടത്തിൽ, എം.പി. വത്സൻ, സിഡിഎസ് ചെയർപേഴ്സണ് പ്രിയ വീരേന്ദ്രകുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി.സി. മനോജ്, ഹരിതകർമസേന കണ്സോർഷ്യം പ്രസിഡന്റ് നിഷ ജോർജ്, സെക്രട്ടറി റംല കണിയാംകണ്ടി,സംരംഭകരായ റോണിയാ ജയ്സണ്, വി.എം. ഷൈനി, കെ. ഫാസിൽ എന്നിവർ പ്രസംഗിച്ചു.
പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്തുക, പരിസ്ഥിതി സൗഹൃദ തുണിസഞ്ചി ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഹരിതകർമസേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തുണിസഞ്ചി നിർമാണം ആരംഭിച്ചത്. എടവക പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നടപ്പാക്കുന്ന രണ്ടാമത്തെ ഹരിതകർമസേന സംരംഭമാണ് തുണിസഞ്ചി നിർമാണ യൂണിറ്റ്. അയലമൂലയിലെ പേപ്പർ ബാഗ് നിർമാണ യൂണിറ്റാണ് ആദ്യ സംരംഭം.