രാജേന്ദ്രൻ നായരുടെ ആത്മഹത്യ: സിപിഎം റാലി നടത്തി
1299975
Sunday, June 4, 2023 7:38 AM IST
പുൽപ്പള്ളി: സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനെത്തുടർന്ന് കടക്കെണിയിൽപ്പെട്ട് കേളക്കവല ചെന്പകമൂല രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായ കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കുക, രാജേന്ദ്രൻ നായരുടെയും തട്ടിപ്പിനിരയായ മറ്റ് കർഷകരുടെയും ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ റാലിയും പൊതുസമ്മേളനവും നടത്തി. സിപിഎം ഓഫീസ് പരിസരത്ത് ആരംഭിച്ച റാലി ടൗണ്‍ ചുറ്റി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതിയംഗം സി.കെ. ശശീന്ദ്രൻ, എം.എസ്. സുരേഷ് ബാബു, എ.വി. ജയൻ, എ.എൻ. പ്രഭാകരൻ, വി.എൻ. ബേബി, കെ. റഫീഖ്, രുക്മിണി സുബ്രഹ്മണ്യൻ, ബീന വിജയൻ എന്നിവർ പ്രസംഗിച്ചു.