ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം: വായ് മൂടിക്കെട്ടി പ്രകടനം നടത്തി
1299964
Sunday, June 4, 2023 7:35 AM IST
കൽപ്പറ്റ: ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച അഖിലേന്ത്യാ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെതിരേ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കായികതാരങ്ങൾക്കു ഐക്യദാർഢ്യം അറിയിച്ചു ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെയും ജില്ലാ ഒളിപിംക് അസോസിയേഷന്റെയും നേതൃത്വത്തിൽ നഗരത്തിൽ വായ മൂടിക്കെട്ടി പ്രകടനം നടത്തി.
എസ്കെഎംജെ സ്കൂൾ പരിസരത്തു ആരംഭിച്ച പ്രകടനം പിണങ്ങോട് ജംഗ്ഷൻ വഴി എച്ച്എംയുപി സ്കൂൾ പരിസരത്ത് അവസാനിച്ചു. ഇതേത്തുടർന്നു നടന്ന യോഗം ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് സലിം കടവൻ അധ്യക്ഷത വഹിച്ചു. എ.ഡി. ജോണ്‍, കെ.പി. വിജയി, പി.കെ. അയൂബ്, പി.ടി. ചാക്കോ എന്നിവർ പ്രസംഗിച്ചു.