എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തനം തുടങ്ങി
1280979
Saturday, March 25, 2023 11:22 PM IST
കൽപ്പറ്റ: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തടയുന്നതിനു ജില്ലയിൽ രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തനം തുടങ്ങി. വൈത്തിരി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളടക്കം പിടിച്ചെടുത്തു. ആയിരം രൂപ പിഴ ചുമത്തി. ഇന്റേണൽ വിജിലൻസ് ഓഫീസർ വി.എം. അബ്ദുള്ള, ജില്ലാ ജോയിന്റ് ഡയറക്ടർ ഓഫീസ് ജൂണിയർ സൂപ്രണ്ട് എം. ഷാജു, ശുചിത്വ മിഷൻ അസി. കോഓർഡിനേറ്റർ (ഐഇസി) റഹിം ഫൈസൽ, സുഗന്ധഗിരി കുടുംബാരോഗ്യ കേന്ദ്രം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ഷാജി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.