സ്പോർട്സ്, പഠന ഉപകരണങ്ങൾ വിതരണം ചെയ്തു
1280042
Thursday, March 23, 2023 12:12 AM IST
സുൽത്താൻബത്തേരി: നഗരസഭ തൊടുവെട്ടി നിർമൽജ്യോതി സ്പെഷൽ സ്കൂളിന് സ്പോർട്സ്, പഠന ഉപകരണങ്ങൾ വിതരണം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് അധ്യക്ഷത വഹിച്ചു. കെ.എസ്. പ്രമോദ്, പി.എ. അബ്ദുൾനാസർ, സ്കൂൾ പ്രിൻസിപ്പൽ ജസി മാങ്കൊട്ടിൽ, വി.ടി. സലി എന്നിവർ പ്രസംഗിച്ചു. സ്വരാജ് പുരസ്കാരം നേടിയ നഗരസഭയ്ക്കുള്ള മെമന്റോ പ്രിൻസിപ്പൽ സമർപ്പിച്ചു.
മെഡിക്കൽ ക്യാന്പ് നടത്തി
പുൽപ്പള്ളി: കുടുംബശ്രീ ജില്ലാ മിഷന്റെയും മുള്ളൻകൊല്ലി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ പാളക്കൊല്ലി സാംസ്കാരിക നിലയത്തിൽ ഹോമിയോ മെഡിക്കൽ ക്യാന്പ് നടത്തി.
മുള്ളൻകൊല്ലി പഞ്ചായത്തംഗം മഞ്ജു ഷാജി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എഡിഎസ് ലിസി ജോയ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.എലിസബത്ത് സൂസൻ പദ്ധതി വിശദീകരണം നടത്തി. യോഗ ട്രെയിനർ ഡോ.അശ്വതി അൽഫോൻസ ബോധവത്കരണ ക്ലാസെടുത്തു. ഡോ.ജിതിൻ എം. ഔസേഫ്, ജീജ, ഷീന എന്നിവർ നേതൃത്വം നൽകി.