ഡബ്ല്യുസിഎസ് ഭൂമിയിൽ കെട്ടിടം നിർമിക്കാനുള്ള നീക്കം തടഞ്ഞു
1591299
Saturday, September 13, 2025 5:54 AM IST
അന്പലവയൽ: ടൗണ്‍ പരിധിയിൽ ഡബ്ല്യുസിഎസ് ഭൂമിയിൽ കെട്ടിടം നിർമിക്കാനുള്ള നീക്കം തടഞ്ഞു.
പൊതു ആവശ്യത്തിനു നീക്കിവച്ചിരുന്ന 72 സെന്റിൽ പ്രവൃത്തി നടത്തുന്നതിനുള്ള നീക്കമാണ് ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ തടഞ്ഞത്. ഈ ഭൂമിക്ക് ചിലർ പട്ടയം നേടിയത് വ്യാജരേഖകൾ ഉപയോഗപ്പെടുത്തിയാണെന്നാണ് ഭൂ സംരക്ഷണ സമിതിയുടെ വാദം.
പോലീസ് ഇടപെട്ട് പ്രവൃത്തി താത്കാലികമായി നിർത്തിവയ്പ്പിച്ചു. കോളനൈസേഷൻ സ്കീമിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും അവകാശപ്പെട്ട ഭൂമി 25 വർഷത്തേക്ക് പാട്ടത്തിനു നൽകാൻ പട്ടയം നേടിയവർ ശ്രമിക്കുന്നതായി ഭൂ സംരക്ഷണ സമിതി പ്രവർത്തകർ ആരോപിച്ചു.