മെഡിക്കൽ ക്യാന്പ് നടത്തി
1264946
Saturday, February 4, 2023 11:41 PM IST
കാവുംമന്ദം: ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് കമ്മിറ്റി ഡോ.മൂപ്പൻസ് മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തി. യൂത്ത്വിംഗ് ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളജ് ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സന്തോഷ് എക്സൽ മുഖ്യാതിഥിയായി. ഡോ.ജയ്സണ്, യൂത്ത് വിംഗ് ഭാരവാഹികളായ കെ. റജിലാസ്, പി. ഷമീർ, ടി. ഗഫൂർ, ശ്രീജിഷ്, കെ. ജൗഷീർ, പി. ബഷീർ, ടിറ്റോ മൽക്ക, പി.കെ. മുജീബ്, വിൻസി ബിജു, ബിന്ദു സുരേഷ്, ഷേർലി വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ടി. ജിജേഷ് സ്വാഗതവും സെക്രട്ടറി അങ്കിത അബിൻ നന്ദിയും പറഞ്ഞു.