സാ​ക്ഷ​ര​ത തു​ല്യ​ത കോ​ഴ്സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Wednesday, February 1, 2023 11:36 PM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ ന​ട​ത്തു​ന്ന സാ​ക്ഷ​ര​ത നാ​ല്, ഏ​ഴ്, പ​ത്ത്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മാ​ർ​ച്ച് 15 വ​രെ ഫൈ​നി​ല്ലാ​തെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഏ​ഴാം ത​രം വി​ജ​യി​ച്ച 17 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് പ​ത്താം​ത​രം തു​ല്യ​ത​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം.
2019 വ​രെ എ​സ്എ​സ്എ​ൽ​സി എ​ഴു​തി ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് 2023-2024 അ​ക്കാ​ഡ​മി​ക വ​ർ​ഷ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഉ​ൾ​പ്പെ​ടെ 1,950 രൂ​പ​യാ​ണ് പ​ഠ​ന​ത്തി​നു ചെ​ല​വ്. പ​ത്താ ത​രം വി​ജ​യി​ച്ച 22 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത കോ​ഴ്സി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് 2,600 രൂ​പ​യാ​ണ് ഫീ​സ്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല. പ​ട്ടി​ക​വ​ർ​ഗ വി​ജ​യി​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ട​ർ​പ​ഠ​ന സ്കോ​ള​ർ​ഷി​പ്പും ന​ൽ​കും. തു​ട​ർ പ​ഠ​ന​ത്തി​നും ജോ​ലി​ക്കും ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ലാ ഓ​ഫീ​സ്, തു​ട​ർ​വി​ദ്യാ​കേ​ന്ദ്രം പ്രേ​ര​ക്മാ​ർ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04936 202091.