ബത്തേരി നഗരസഭ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
1261594
Tuesday, January 24, 2023 1:10 AM IST
സുൽത്താൻ ബത്തേരി: നഗരസഭയുടെ വാർഷിക പദ്ധതി രൂപീകരണത്തിനു മുന്നോടിയായി വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേർന്നു. ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി.എസ്. ലിഷ അധ്യക്ഷത വഹിച്ചു. 16 വർക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങൾ വിശദമായ ചർച്ചകൾക്കുശേഷം നിർദേശങ്ങൾ സമർപ്പിച്ചു.
ആസൂത്രണ സമിതി അംഗം പി.കെ. അനൂപ് പദ്ധതി ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സണ് എൽസി പൗലോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ സാലി പൗലോസ്, ഷാമില ജുനൈസ്, കെ. റഷീദ്, ടോം ജോസ്, നഗരസഭ സെക്രട്ടറി കെ.എം. സൈനുദീൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. സജി എന്നിവർ പ്രസംഗിച്ചു.