സെക്രട്ടേറിയേറ്റിനു മുന്നിൽ ഏഴു ദിവസം സമരം: ആർ. ചന്ദ്രശേഖരൻ
1261273
Monday, January 23, 2023 12:44 AM IST
കൽപ്പറ്റ: തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം തേടി ഐഎൻടിയുസി സെക്രട്ടേറിയറ്റിനു മുന്നിൽ ഏഴു ദിവസം സമരം ചെയ്യും. സംഘടന ജില്ലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യവെ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അറിയിച്ചതാണ് ഇക്കാര്യം.
ഏഴ് തൊഴിൽ മേഖലകളിലെ തൊഴിലാളികളെ അണിനിരത്തിയായിരിക്കും വിവിധ ദിവസങ്ങളിൽ സമരം. നിർമാണ, തൊഴിലുറപ്പ്, പൊതു, പ്ലാന്റേഷൻ, മോട്ടോർ, ലോഡിംഗ്, പരന്പരാഗത മേഖലകളിൽ തൊഴിലാളികൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നു ചന്ദ്രശേഖരൻ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 15ന് കളക്ടറേറ്റ്, മാനന്തവാടി ആർഡിഒ ഓഫീസ്, ബത്തേരി മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കാൻ നേതൃസംഗമം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു.
എം.പി. പദ്മനാഭൻ, ബി. സുരേഷ് ബാബു, ടി.എ. റെജി, സി.പി. വർഗീസ്, സി. ജയപ്രസാദ്, പി.എൻ. ശിവൻ, മോഹൻദാസ് കോട്ടക്കൊല്ലി, ജോർജ് പടക്കൂട്ടിൽ, ഉമ്മർ കുണ്ടാട്ടിൽ, കെ.എം. വർഗീസ്, ഗിരീഷ് കൽപ്പറ്റ, നജീബ് പിണങ്ങോട്, ശ്രീനിവാസൻ തൊവരിമല, ഒ. ഭാസ്കരൻ, ജിനി തോമസ്, കെ. അജിത, താരിഖ് കടവൻ, അരുണ്‍ദേവ്, കെ. കെ. രാജേന്ദ്രൻ, ഹർഷൽ കോണാടൻ എന്നിവർ പ്രസംഗിച്ചു.