ഡിജിറ്റൽ സാക്ഷരത ശിൽപശാല നടത്തി
1244657
Thursday, December 1, 2022 12:22 AM IST
പുൽപ്പള്ളി: ശാസ്ത്ര സാഹിത്യ പരിഷത്ത്, പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിജയ ഹയർ സെക്കൻഡറി സ്കൂളിൽ അക്ഷരം എന്ന പേരിൽ ഡിജിറ്റൽ സാക്ഷരത ശിൽപശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല പ്രസിഡന്റ് വി.എസ്, ചാക്കോ അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന ഐടി ഉപസമിതി കണ്‍വീനർ അരുണ്‍ രവി ഡിജിറ്റൽ സാക്ഷരത എന്ത്?, എന്തിന്? എങ്ങനെ? എന്ന വിഷയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബിജോ പോൾ, കെ.കെ. സുരേഷ്കുമാർ, ടി.പി. സന്തോഷ്, എം.എം. ടോമി എന്നിവർ പ്രസംഗിച്ചു. പബ്ലിക് ലൈബ്രറി സെക്രട്ടറി പി.എൻ. സജി സ്വാഗതവും പരിഷത്ത് മേഖല സെക്രട്ടറി പി.യു. മർക്കോസ് നന്ദിയും പറഞ്ഞു. ഡിജിറ്റൽ സാക്ഷരത പരിപാടി ആരംഭിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായി 21 അംഗ സമിതിയും രൂപീകരിച്ചു.