പേവിഷബാധ ബോധവത്കരണം
1226793
Sunday, October 2, 2022 12:16 AM IST
കൽപ്പറ്റ: ലോക റാബീസ് ദിനാചരണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, ബത്തേരി എൽഎംടിസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുട്ടിൽ ഡബ്ല്യുഒവിഎച്ച്എസ്എസിൽ ബോധവത്കരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വെറ്ററിനറി സോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.എം. അബ്ദുൾകരീം അധ്യക്ഷത വഹിച്ചു.
മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെംബർ ബി. ബഷീർ, ഐവിഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ.പ്രഭാകരൻ പിള്ള, സുൽത്താൻ ബത്തേരി എൽഎംടിസി അസി.ഡയറക്ടർ ഡോ.എസ്. ദയാൽ എന്നിവർ പ്രസംഗിച്ചു.
ഡോ. കെ.എസ്. സുനിൽ, ഡോ.നീതു ദിവാകർ എന്നിവർ ക്ലാസെടുത്തു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജയരാജ് സ്വാഗതവും പ്രിൻസിപ്പൽ ബിനുമോൾ ജോസ് നന്ദിയും പറഞ്ഞു.