‘കരീം ഐക്യത്തിന് ഊന്നൽ നൽകിയ നേതാവ് ’
1223698
Thursday, September 22, 2022 11:06 PM IST
കൽപ്പറ്റ: ഇന്നലെ അന്തരിച്ച പി.പി.എ. കരീം മതങ്ങൾക്കിടയിലും സമുദായത്തിനകത്തും ഐക്യത്തിന് ഊന്നൽ നൽകിയ നേതാവായിരുന്നുവെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. യുഡിഎഫ് ചെയർമാൻ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ മതേതര ജനാധിപത്യ മേഖലയ്ക്കു കരുത്തുപകർന്ന നേതാവായിരുന്നു അദ്ദേഹമെന്നു എസ് വൈഎസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ, വർക്കിംഗ് പ്രസിഡന്റ് കെ. മുഹമ്മദ്കുട്ടി ഹസനി, ജില്ലാ സെക്രട്ടറി കെ.എ. നാസർ മൗലവി, ട്രഷറർ കെ.സി.കെ. തങ്ങൾ എന്നിവർ അനുസ്മരിച്ചു.
പൊതുപ്രവർത്തനരംഗത്ത് പ്രതിബദ്ധതയോടെ പ്രവർത്തിച്ച നേതാവിയിരുന്നു അദ്ദേഹമെന്ന് രാഹുൽഗാന്ധി അനുസ്മരിച്ചു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ സജീവമായ ഇടപെടലുകളും പങ്കും ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ രാഹുൽഗാന്ധി പറഞ്ഞു.
കരീമിന്റെ വേർപാടിലൂടെ വയനാടിന് നഷ്ടമായത് എക്കാലത്തും ജനപക്ഷത്ത് പ്രവർത്തിച്ച പൊതുപ്രവർത്തകനെയാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു അക്ഷീണം പ്രയത്നിച്ച കരീം ജില്ലയിൽ കോണ്ഗ്രസ്-ലീഗ് ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചതായി അപ്പച്ചൻ അനുസ്മരിച്ചു.സാധാരണക്കാർക്കൊപ്പം ജീവിക്കുകയും അവരുടെ പ്രയാസങ്ങളും വേദനകളും തിരിച്ചറിഞ്ഞ് പരിഹാരം കാണുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു കരീമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ അനുശോചന സന്ദേശത്തിൽ പറഞ്ഞു. യുഡിഎഫിനു കരുത്ത് പകർന്ന നേതാവായിരുന്നു കരീമെന്ന് മുന്നണി ജില്ലാ കണ്വീനർ കെ. കെ. വിശ്വനാഥൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്ലാന്റേഷൻ ലേബർ കമ്മിറ്റിയംഗവുമായ കരീമിന്റെ നിര്യാണത്തിൽ ഐഎൻടിയുസി ജില്ലാ കമ്മിറ്റി അനുശോചിച്ചു. തൊഴിലാളി പ്രസ്ഥാനങ്ങളെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ് കരീമിന്റെ വിയോഗത്തോടെ ഉണ്ടായതെന്നു യോഗം അഭിപ്രായപ്പട്ടു. പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. ബി. സുരേഷ് ബാബു, സി. ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, ഉമ്മർ കുണ്ടാട്ടിൽ, പി.എൻ. ശിവൻ, ടി.എ. റെജി, പി. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. കരീമിന്റെ നിര്യാണത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, ഐഐടിയുസി സംസ്ഥാന സെക്രട്ടറി പി.കെ. മൂർത്തി, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കേരള കോണ്ഗ്രസ്-എം സംസ്ഥാന സമിതിയംഗം കെ.ജെ. ദേവസ്യ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.കെ. ഏബ്രഹാം, പി.എം.നിയാസ്, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്, ജനതാദൾ-എസ് ജില്ലാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി തുടങ്ങിയവരും അനുശോചിച്ചു.